യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് ; അടുത്ത ആഴ്ച വരെ തുടരും

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് ; അടുത്ത ആഴ്ച വരെ തുടരും
യുഎഇയില്‍ ഇന്നലെ പുലര്‍ച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞ് അടുത്ത ആഴ്ചവരെ തുടരണമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മൂടല്‍ മഞ്ഞുണ്ടാകും.

രാജ്യത്തിന്റെ വടക്കുഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ താപനില കുറയും.

ബുധനാഴ്ച വരെ പകല്‍ 26 ഡിഗ്രിയും രാത്രി 16 ഡിഗ്രി സെല്‍ഷ്യസുമാണ് ശരാശരി താപനില.

Other News in this category



4malayalees Recommends