ഓസ്‌ട്രേലിയയില്‍ ജാസ്‌പെര്‍ ചക്രവാതം കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്; ക്യൂന്‍സ്ലാന്‍ഡില്‍ മണ്ണിടിച്ചിലുണ്ടാക്കും; സൈക്ലോണിനെ തുടര്‍ന്നുളള കടുത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത
ഓസ്‌ട്രേലിയയില്‍ ജാസ്‌പെര്‍ ചക്രവാതം അഥവാ സൈക്ലോണ്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന മുന്നറിയിപ്പ് ശക്തമായി. സൈക്ലോണ്‍ കാരണം ക്യൂന്‍സ്ലാന്‍ഡിന്റെ വടക്കേ അറ്റത്തുള്ള പ്രദേശങ്ങളില്‍ കടുത്ത മണ്ണിടിച്ചിലിന് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ ബുധനാഴ്ച കാറ്റഗറി 2 ലുള്ള കാറ്റ് ആഞ്ഞടിച്ച് കടുത്ത ദുരിതങ്ങളുണ്ടാക്കുകയും പേമാരി കാരണമുള്ള ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇന്ന് കെയ്‌റന്‍സിനും ടൗണ്‍സ് വില്ലെയ്ക്കും മധ്യത്തിലുള്ള പ്രദേശങ്ങളില്‍ ജാസ്‌പെര്‍ എന്ന ട്രോപ്പിക്കല്‍ സൈക്ലോണ്‍ ആഞ്ഞടിച്ചിരിക്കുകയാണ്.
ഇവിടെ ഇന്ന് കാറ്റഗറി 1 ലുള്ള കാറ്റാണ് അനുഭവപ്പെട്ടിരിക്കുന്നതെന്നും ഇന്നലെ രാത്രി ഇത് ദുര്‍പബലമായതിന് ശേഷം ഇത് ഇന്ന് പകല്‍ ശക്തമാവുകയായിരുന്നുവെന്നുമാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി വെളിപ്പെടുത്തുന്നത്. കേപ്പ് ഫ്‌ലാറ്റെറിക്കും കാര്‍ഡ് വെല്ലിനും ക്യൂന്‍സ്ലാന്‍ഡ് തീരത്തുള്ള കുക്ക് ടൗണ്‍, ഇന്നിസ് ഫെയില്‍ എന്നിവയ്ക്കിടയിലുളള പ്രദേശങ്ങളിലും കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രവചനം. കെയ്‌റന്‍സ്, പാം ഐലന്റ് എന്നിവ ഈ മുന്നറിയിപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്. സൈക്ലോണിന്റെ പ്രത്യാഘാതങ്ങള്‍ ഇവിടങ്ങളില്‍ 24 മണിക്കൂറുകള്‍ക്കുളളില്‍ അനുഭവഭേദ്യമാകുമെന്നും ഇവിടങ്ങളില്‍ ശക്തമായ കാറ്റുകളെ തുടര്‍ന്നുളള കെടുതികളുണ്ടാകുമെന്നുമാണ് മെറ്റീരിയോളജിസ്റ്റായ ലൗറ ബോയ്‌കെല്‍ പറയുന്നത്.
ഈ സൈക്ലോണിനൊപ്പം വന്‍ പേമാരി വിവിധ ഇടങ്ങളില്‍ പ്രതീക്ഷിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.സൈക്ലോണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക താഴ്ന്ന പ്രദേശങ്ങളിലായിരിക്കുമെന്നും ഇവിടങ്ങളില്‍ ഇതിനെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിന് സാധ്യതയേറിയിരിക്കുന്നുവെന്നും ലൗറ മുന്നറിയിപ്പേകുന്നു. കെയ്‌റന്‍സില്‍ വിമാനത്താവളം ഇന്ന് തുറന്നിരുന്നുവെങ്കിലും സൈക്ലോണ്‍ തീര്‍ത്ത പ്രതികൂലമായ കാലാവസ്ഥ കാരണം രാത്രിയില്‍ അടക്കാന്‍ സാധ്യതയേറെയാണെന്നും റോഡുകളില്‍ സൈക്ലോണ്‍ കടുത്ത തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.കെയ്‌റന്‍സില്‍ ഹോസ്പിറ്റലുകളും ഏയ്ജ്ഡ് കെയര്‍ ഫെസിലിററികളും പ്രതികൂലമായ കാലാവസ്ഥ പരിഗണിച്ച് തങ്ങളുടെ എമര്‍ജന്‍സി പ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ആശുപത്രികളിലെ എലക്ടീവ് സര്‍ജറികള്‍ റദ്ദാക്കിയിരുന്നു.