ബസ് നിരക്ക് ഏകീകരിച്ച് അബൂദബി

ബസ് നിരക്ക് ഏകീകരിച്ച് അബൂദബി
പൊതുഗതാഗത ബസുകളിലെ നിരക്ക് ഏകീകരിച്ചതായി അബുദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നഗര ,ഗ്രാമ ബസ് സര്‍വീസുകളിലെ മിനിമം ചാര്‍ജ് രണ്ടു ദിര്‍ഹമായിരിക്കും.

പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് ഫില്‍സ് വീതമാകും ഈടാക്കുക. യാത്രയ്ക്ക് അഞ്ചു ദിര്‍ഹമെന്ന നിലവിലെ നിരക്ക് എടുത്തുകളഞ്ഞാണ് പുതിയ നിരക്ക് ഏകീകരണം.

ഒരാള്‍ യാത്രാ ലക്ഷ്യത്തിലെത്താന്‍ ഒന്നിലധികം ബസുകളില്‍ കയറേണ്ടിവന്നാല്‍ മിനിമം ചാര്‍ജായ രണ്ടു ദിര്‍ഹം നിരക്ക് ഒന്നിലേറെ തവണ കൊടുക്കേണ്ടതില്ല.നിശ്ചിത സയമത്തിനുള്ളില്‍ യാത്രക്കാരന്‍ ബസുകള്‍ മാറി കയറിയിരിക്കണം. പരമാവധി മൂന്നു ബസുകളില്‍ കയറി യാത്ര പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Other News in this category



4malayalees Recommends