അജ്മാനില്‍ കാണാതായ മലയാളിയെ കുറിച്ച് മാസങ്ങളായിട്ടും വിവരമൊന്നുമില്ല

അജ്മാനില്‍ കാണാതായ മലയാളിയെ കുറിച്ച് മാസങ്ങളായിട്ടും വിവരമൊന്നുമില്ല
യുഎഇയിലെ അജ്മാനില്‍ ജോലിചെയ്യവെ വിസ ശരിയാക്കുന്നതിനായി ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരെ അറിയിച്ച ശേഷം കാണാതായ മലയാളിയെ കുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. പോലീസിന്റെ അന്വേഷണത്തില്‍ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും എവിടെയാണെന്ന് വ്യക്തമല്ല.

മലപ്പുറം എടപ്പാള്‍ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ജനുവരി 10നകം മറുപടി നല്‍കാനാണ് നിര്‍ദേശം.

ജംഷീര്‍ ഇപ്പോള്‍ ഗള്‍ഫിലുണ്ടോ അതോ നാട്ടിലേക്ക് മടങ്ങിയോ എന്നു പോലും വ്യക്തമല്ല. നാട്ടിലെ ബന്ധുക്കളും യുഎഇയിലെ പരിചയക്കാരും അന്വേഷണം തുടരുകയാണ്. ഒരു വര്‍ഷം മുമ്പാണ് ജംഷീര്‍ യുഎഇയിലേക്ക് പോകുന്നത്. എറണാകുളത്തായിരുന്നു അതുവരെ ജോലി. അജ്മാനില്‍ താല്‍കാലികമായി സെയില്‍സ്മാനായി ജോലി ലഭിച്ചതോടെയാണ് വിമാനം കയറിയത്. കുറച്ചുകാലം ജോലി ചെയ്ത ശേഷം കമ്പനി വിസ അനുവദിച്ചിട്ടുണ്ടെന്നും വിസ മാറ്റാനായി ഒമാനിലേക്ക് പോകുകയാണെന്നും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് ജംഷീറിനെ കാണാതായത്.

ജംഷീര്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് യുഎഇ അധികൃതര്‍ നല്‍കുന്ന വിവരം.

Other News in this category



4malayalees Recommends