സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും, അല്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളികളും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ദുബായ്.
റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി മാനവവിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം പ്രവര്‍ത്തിക്കും. 2024 ജനുവരി ഒന്ന് മുതലാണ് സംവിധാനം നിലവില്‍ വരുന്നത്.
ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനും വേണ്ടി നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയം നടപടി സ്വീകരിച്ചു. ഫെഡറല്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ച് 15 പ്രവര്‍ത്തി ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാന്‍ കക്ഷികളെ പുതിയ ഭേദഗതി അനുവദിക്കുന്നുണ്ട്.
ഇത്തരം കേസുകളില്‍ ഉള്ള അപ്പീല്‍ മുന്ന് ദിവസത്തിനുള്ളില്‍ കോടതി വാദം കേള്‍ക്കും. 50,000 ദിര്‍ഹത്തില്‍ കൂടുതലുള്ള തര്‍ക്കങ്ങളില്‍ രമ്യമായ ഒരു ഒത്തുതീര്‍പ്പാണ് ലക്ഷ്യം വൈക്കുന്നത്. കോടതി മൂന്ന് പ്രവൃത്തി ദിവസത്തിനകം വാദം കേള്‍ക്കും. ആവശ്യമായ നടപടി സ്വീകരിക്കും.
അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.