യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും

യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും

യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ മേഖലയില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്.

മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 2023ലെ വാര്‍ഷിക സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ 2024 ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ സാധിക്കാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്‌ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്താം.

ടാര്‍ഗറ്റ് മറികടക്കുന്നതിന് നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ നടപടിയുണ്ടാകും. നിയമ ലംഘനത്തിന് 42000 ദിര്‍ഹമാണ് പിഴ ചുമത്തുന്നത്. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്നു മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും.


Other News in this category



4malayalees Recommends