പുതുവര്‍ഷത്തില്‍ ശമ്പള വര്‍ധനക്കൊരുങ്ങി യുഎഇയിലെ കമ്പനികള്‍

പുതുവര്‍ഷത്തില്‍ ശമ്പള വര്‍ധനക്കൊരുങ്ങി യുഎഇയിലെ കമ്പനികള്‍
പുതുവര്‍ഷത്തില്‍ യുഎഇയിലെ ജീവനക്കാരെ കാത്തിരിക്കുന്നത് സന്തോഷവാര്‍ത്ത. രാജ്യത്തെ പകുതിയിലധം കമ്പനികളും അടുത്ത വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സാലറി ഗൈഡ് യുഎഇ 2024' എന്ന പേരില്‍ ബുധനാഴ്ച കൂപ്പര്‍ ഫിച്ച് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എണ്ണയിതര മേഖലകള്‍, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് സര്‍വേ വിലയിരുത്തല്‍. സര്‍വേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികള്‍ 4.5 ശതമാനം വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Other News in this category



4malayalees Recommends