വാര്‍ഷികാഘോഷം ; ഗ്രാന്‍ഡ് മോസ്‌കില്‍ 24 മണിക്കൂറും പ്രവേശനം
യുഎഇയിലെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ 16ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. രാത്രി യാത്ര എന്ന അര്‍ത്ഥം വരുന്ന സൂറ എന്ന പേരില്‍ രാത്രികാല സാംസ്‌കാരിക പര്യടനം ആരംഭിച്ചു.
ട്രാന്‍സിറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കുറഞ്ഞ സയമത്തിനകം പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കും. ഇങ്ങനെ എത്തുന്നവര്‍ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. ശാന്തമായ അന്തരീക്ഷത്തില്‍ മസ്ജിദിന്റെ രാത്രി ഭംഗി ആസ്വദിക്കാം. 6.7 കോടി പേര്‍ മോസ്‌കില്‍ എത്തി. 16 വര്‍ഷത്തിനിടെയാണ് ഇത്രയും സന്ദര്‍ശകരെത്തിയത്.