കാല്‍നടക്കാരെ പരിഗണിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
കാല്‍നട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കി അജ്മാന്‍ പൊലീസ്. പെഡസ്ട്രിയന്‍ ക്രോസിങ് സിഗ്നലുകളിലെത്തുന്ന വാഹനങ്ങള്‍ വേഗം കൂട്ടി കാല്‍നട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി
വാഹനങ്ങള്‍ നിര്‍ത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ സ്‌കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാന്‍ ഏറെ കാത്തുനില്‍ക്കേണ്ടിവരുന്നു. കാല്‍നടയാത്രക്കാരെ പരിഗണിക്കാതിരുന്നാല്‍ 500 ദിര്‍ഹംപിഴയും ആറു ബ്ലോക്ക് പോയിന്റും ലഭിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി.