ദുബായില്‍ പ്ലാസ്റ്റിക് കവറുകളുടെ വില്‍പന പൂര്‍ണമായി നിര്‍ത്തുന്നു
പുതുവര്‍ഷത്തില്‍ ഗ്രേഡ് കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ വില്‍പന പൂര്‍ണമായി നിര്‍ത്താനൊരുങ്ങി ദുബായിലെ വ്യാപാര സ്ഥാപനങ്ങള്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. പുനരുപയോഗ സാധ്യതയുള്ള കവറുകള്‍ വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് വില്‍പ്പന തുടരും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ പുതിയ വര്‍ഷം പൂര്‍ണമായും നിര്‍ത്തുമെന്നും റീട്ടെയ്ല്‍ ശൃംഖലയായ ക്യാരിഫോ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇവര്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കും. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ ന്യായമായ നിരക്കില്‍ വില്‍ക്കുന്നത് തുടരും.