കൂടുതല്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ച് പദ്ധതി ശക്തമാക്കി നടപ്പാക്കാന്‍ യുഎഇ. 20 മുതല്‍ 49 ജീവനക്കാരുള്ള 14 പ്രത്യേക സാമ്പത്തിക മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 12000ത്തിലധികം കമ്പനികള്‍ക്ക് 2024ലും 2025ലും ഒരു യുഎഇ പൗരനെ വീതം നിയമിക്കണമെന്ന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഹ്യൂമണ്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അടുത്തിടെ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനം വഴി ഈ അറിയിപ്പു നല്‍കി. സമയ ബന്ധിതമായി ലക്ഷ്യം കൈവരിക്കണമെന്നാണ് നിര്‍ദ്ദേശം.