ഇനി 10 മാസം നൊന്ത് പ്രസവിച്ച കഥയും മാറും; മാസം തികയാതെ പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്കായി 'കൃത്രിമ ഗര്‍ഭപാത്രം' വരുന്നു; ആടുകളിലെ പരീക്ഷണം വിജയം, ഇനി പരീക്ഷണം മനുഷ്യരില്‍

ഇനി 10 മാസം നൊന്ത് പ്രസവിച്ച കഥയും മാറും; മാസം തികയാതെ പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്കായി 'കൃത്രിമ ഗര്‍ഭപാത്രം' വരുന്നു; ആടുകളിലെ പരീക്ഷണം വിജയം, ഇനി പരീക്ഷണം മനുഷ്യരില്‍
കൃത്രിമ ഗര്‍ഭപാത്രം സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ സുപ്രധാന ഘട്ടത്തില്‍ എത്തിയതായി പ്രഖ്യാപനം. ഈ വര്‍ഷം മനുഷ്യരില്‍ ഈ ഗര്‍ഭപാത്ര പരീക്ഷണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎസില്‍ പ്രതിവര്‍ഷം 15 മില്ല്യണ്‍ നവജാതശിശുക്കള്‍ മാസം തികയാതെ പ്രസവിക്കുന്നുവെന്നാണ് കണക്ക്. ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് നടപടികള്‍.

ഫിലഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഗവേഷണ സംഘം ആട്ടിന്‍കുട്ടികള്‍ ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ആക്ടീവായി മാറുകയും, സ്വാഭാവിക ശ്വാസമെടുപ്പും, ഭക്ഷണം കഴിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നതായി ഇവര്‍ സ്ഥിരീകരിച്ചു.

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശം പൂര്‍ണ്ണ വളര്‍ച്ച നേടുന്നില്ലെന്നതാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്താന്‍ പരാജയപ്പെടുന്നതിലെ പ്രധാന കാരണം. അമ്‌നിയോറ്റിക് ഫ്‌ളൂയിഡില്‍ നിന്നും സ്വാഭാവിക ശ്വാസമെടുപ്പിലേക്ക് മാറുന്നത് ബുദ്ധിമുട്ടായി മാറുകയും ചെയ്യും.

മൃഗങ്ങളില്‍ 300-ഓളം പരീക്ഷണങ്ങളാണ് വിജയകരമായി മാറിയത്. ഈ ആട്ടിന്‍കുഞ്ഞുങ്ങളില്‍ സ്വാഭാവിക തലച്ചോര്‍ വികാസവും, സ്ഥിരതയുള്ള പോഷകവും അമ്മയില്‍ നിന്നും സ്വാഭാവികമായി ലഭിക്കുന്ന രീതിയില്‍ എത്തിചേര്‍ന്നു. 'എക്‌സ്‌റ്റെന്‍ഡ്' എന്ന പേരിലുള്ള കൃത്രിമ ഗര്‍ഭപാത്രം മനുഷ്യരില്‍ പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends