കാറിനു പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ ഒളിപ്പിച്ച് മനുഷ്യക്കടത്ത്; പിടിക്കൂടി ഷാര്‍ജ കസ്റ്റംസ്
എസ്യുവി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ ചെറിയ പെട്ടികളിലാക്കി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച രണ്ട് പേരെ പിടിക്കൂടി. ഷാര്‍ജ കസ്റ്റംസ് അധികൃതര്‍ ആണ് ഇവരെ പിടിക്കൂടിയത്. റോഡുകളില്‍ എക്‌സ്‌റേ സ്‌കാനറുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഇവരെ കണ്ടെത്തിയത്. ഇവരെ യുഎഇയിലേക്ക് ആണ് കടത്താന്‍ ശ്രമിച്ചത്.
ആധുനിക രീതിയിലുള്ള എക്‌സ്‌റേ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്. ഷാര്‍ജ പോര്‍ട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീസോണ്‍ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് കുറ്റകൃത്യം കണ്ടെത്തിയത്. ദുബായിലേക്ക് പല തരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന വിവിധ തരത്തിലുള്ള ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഏത് അതിര്‍ത്തി വഴിയാണ് ഇവര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത് എന്ന കാര്യത്തെ സംബന്ധിച്ചുള്ള വിവങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.