പാര്‍പ്പിട കേന്ദ്രങ്ങള്‍ക്കു മുന്നിലെ റോഡുകളോടു ചേര്‍ന്നു താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍, കൃഷി തുടങ്ങി സ്വകാര്യ വ്യക്തികള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍ടിഎയുടെ മുന്‍കൂര്‍ അനുമതി വേണം.
അനുമതിയില്ലാതെ ടെന്റുകള്‍ നിര്‍മിക്കുക, നോ പാര്‍ക്കിങ് ബോര്‍ഡിങ് സ്ഥാപിക്കുക, ടൈലുകള്‍ മാറ്റുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയവ നിരീക്ഷിച്ചു നടപടിയെടുക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
നിര്‍മാണ സൈറ്റുകളിലെ വസ്തുക്കള്‍ റോഡിലേക്ക് ഇറക്കി വയ്ക്കുന്നതിനും ഇതേ നിയമം ബാധകമാണ്. നിരത്തുകളെ ബാധിക്കുന്ന നിര്‍മ്മാണങ്ങള്‍ക്കെല്ലാം കര്‍ശന നിബന്ധന പാലിക്കണം.