എമിറേറ്റ്സ് എയര്‍ലൈന്‍ 5000 കാബിന് ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓര്‍ഡര്‍ ചെയ്ത എ 350 വിമാനം ലഭിക്കുന്നതിനോട് അനുബന്ധിച്ചാണ് റിക്രൂട്ട്മെന്റ് ബോയിങ് 777 എക്സ് വിമാനം 2025 ലും ലഭ്യമാകും.
ഒരു വര്‍ഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുക. പാര്‍ട് ടൈമായും ചേരാം. ആറ് ഉപഭൂഖണ്ഡങ്ങളിലെ 460 നഗരങ്ങളിലായി അഭിമുഖത്തിന് അവസരമൊരുക്കി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡിന് ശേഷം ട്രാവല്‍ മേഖല കരകയറിയതോടെ കഴിഞ്ഞ വര്‍ഷം 8000 കാബിന് ക്രൂവിനെ റിക്രൂട്ട് ചെയ്തിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്തില്‍ വിമാന ജീവനക്കാരുടെ എണ്ണം 20000 കടന്നു. പുതിയ റിക്രൂട്ട്മെന്റ് കൂടി കഴിയുന്നതോടെ ജീവനക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടാകും.