പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വ്യാപകമാക്കുന്ന ഷാര്‍ജയില്‍ നൂറുകണക്കിന് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ബീ അയുമായി സഹകരിച്ച് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
നഗരത്തിലും ജനങ്ങള്‍ കൂടുതലെത്തുന്ന മറ്റു സ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ ഡോ യൂസിഫ് ഖാമിസ് മുഹമ്മദ് അല്‍ അത്മാന്‍ പറഞ്ഞു.