പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയി ; വീട്ടമ്മ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയി ; വീട്ടമ്മ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയെന്ന പരാതിയില്‍ വീട്ടമ്മ അറസ്റ്റില്‍. ആനക്കാംപൊയില്‍ സ്വദേശിനി ജിനു, ആണ്‍സുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി ടോംസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്നാണ് പരാതി.


ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവും പരാതി നല്‍കി. ഇതോടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവര്‍ക്കുമായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ച് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Other News in this category



4malayalees Recommends