കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം
തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി സുരക്ഷിതമല്ലാത്ത ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. 33 കാരിയായ കാമുകിയും ഒപ്പമുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ആന്റണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ട്രെയിന്‍ ഓപ്പറേറ്റര്‍ ആയിരുന്ന ആന്റണി എസെക്‌സിലെ മാണ്‍ഡണിലാണ് താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം കാമുകിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ സാക്ഷിയായ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്റണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. ഇതിനായി ഗോ ഫണ്ടില്‍ ധനശേഖരണം തുടങ്ങി. 13ഉം 5 ഉം വയസ്സുള്ള രണ്ട് ഇളയ സഹോദരങ്ങള്‍ ആന്റണിക്കുണ്ട്.

Other News in this category



4malayalees Recommends