യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു
യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍ കോളുകള്‍ ലഭിച്ചതായി ആര്‍എസി റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് മുന്‍പത്തെ 12 മാസങ്ങളില്‍ 24,906 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍എസി പറഞ്ഞു. അതേസമയം ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഗട്ടറുകളുമായി ബന്ധപ്പെട്ട കോളുകളില്‍ 22% കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് റോഡ് നന്നായെന്ന് അര്‍ത്ഥമില്ലെന്ന് ആര്‍എസി പറഞ്ഞു. കാലാവസ്ഥ കടുപ്പമല്ലാത്ത അവസ്ഥയിലേക്ക് പോയതാണ് ഈ ഗുണത്തിന് ഇടയാക്കിയത്.

റോഡിലെ ഗട്ടറുകളില്‍ പതിക്കുന്നത് വാഹനത്തിന്റെ സസ്‌പെന്‍ഷനെ ബാധിക്കുകയും, ഷോക്ക് അബ്‌സോര്‍ബര്‍, സ്പ്രിംഗ്, ബോള്‍ ജോയിന്റ് പോലുള്ള പ്രധാന ഭാഗങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും. ഇതുവഴി വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായി മാറുകയും, ടയറുകളുടെ തേയ്മാനം കൃത്യമല്ലാതെ പോകുകയും ചെയ്യും.

മോശം റോഡുകള്‍ മൂലം വാഹനങ്ങളുടെ ബ്രേക്ക്ഡൗണ്‍ സംഭവിക്കാനുള്ള സാധ്യത ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്ന് ആര്‍എസി വ്യക്തമാക്കി. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുഴികള്‍ നിറഞ്ഞ റോഡുകള്‍ നന്നാക്കാന്‍ 16.3 ബില്ല്യണ്‍ പൗണ്ട് വേണമെന്നാണ് കണക്കാക്കുന്നത്. 2023 ഒക്ടോബറില്‍ കുഴി അടയ്ക്കാന്‍ 8.3 ബില്ല്യണ്‍ പൗണ്ടാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്.

Other News in this category



4malayalees Recommends