പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണമടയുകയായിരുന്നു.
സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും മേയ് 20 തിങ്കളാഴ്ച നടക്കും. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടേയും മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ), ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് -റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയിലെ നഴ്സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന് ആന്റോ വിദ്യാര്‍ത്ഥിയാണ്.
സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു.
പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്ക് അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രൂഷകളിലും സംസ്കാരത്തിലും പങ്കുചേരാനായി സ്നോബിയുടെ സഹോദരിമാര്‍ നാട്ടില്‍ നിന്നും എത്തും.
കൂടതല്‍ വിവരങ്ങള്‍ക്ക് സൈമണ്‍ ജോസഫ് ; 07727641821
അന്ത്യോപചാര ശുശ്രുഷകള്‍ :മെയ് 20 ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും.
Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton,Peterborough PE4 6AE
Interment: 14:30 PM
Fletton Cemetery, 20 St Johns Road , Peterborough PE2 8BN
Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR