കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തി, വീഡിയോ പോസ്റ്റിട്ടു; യൂട്യൂബര്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തി, വീഡിയോ പോസ്റ്റിട്ടു; യൂട്യൂബര്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നടത്തി അത് പരസ്യമായി വെളിപ്പെടുത്തിയതിന് യൂട്യൂബര്‍ ഇര്‍ഫാനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസ്.

1994ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണ്ണയിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഇത്തരത്തില്‍ ലിംഗ നിര്‍ണ്ണയം നിയമപരമായി അനുവദനീയമായ ദുബായിലാണ് ഇര്‍ഫാന്‍ കുട്ടിയുടെ ലിംഗനിര്‍ണയം നടത്തിയത്.

കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്നത് രണ്ട് വീഡിയോയാക്കി ഇര്‍ഫാന്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ ആലിയ ഇതിനായി എടുത്ത ടെസ്റ്റ് വിവരിക്കുകയും 'ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി' എന്ന പേരില്‍ വീഡിയോ ഇടുകയും ചെയ്തു. ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാലാണ് ദുബായില്‍ ഇത് നടത്തുന്നത് എന്ന് ഇര്‍ഫാന്‍ വീഡിയോയുടെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. രണ്ടു വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി.

Other News in this category



4malayalees Recommends