ബിജെപിക്ക് 295 മുതല്‍ 315 വരെ സീറ്റുകള്‍: പ്രവചനവുമായി യുഎസ് രാഷ്ട്രീയ വിദഗ്ധന്‍ ഇയാന്‍ ബ്രെമ്മര്‍

ബിജെപിക്ക് 295 മുതല്‍ 315 വരെ സീറ്റുകള്‍: പ്രവചനവുമായി യുഎസ് രാഷ്ട്രീയ വിദഗ്ധന്‍ ഇയാന്‍ ബ്രെമ്മര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 305 സീറ്റുകള്‍ നേടുമെന്ന പ്രവചനവുമായി അമേരിക്കന്‍ രാഷ്ട്രീയ തന്ത്രജ്ഞനും പൊളിറ്റിക്കല്‍ റിസ്‌ക് കണ്‍സള്‍ട്ടന്റുമായ ഇയാന്‍ ബ്രെമ്മര്‍. ബിജെപി 295 മുതല്‍ 315 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇയാന്‍ ബ്രെമ്മര്‍ എന്‍ഡിടിവി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യൂറേഷ്യയെന്ന റിസേര്‍ച്ച് കണ്‍സള്‍ട്ടിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ഇയാന്‍ ബ്രെമ്മര്‍. യൂറോഷ്യയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി 295 മുതല്‍ 315 സീറ്റുകള്‍ വരെ നേടുമെന്നാണ് ബ്രെമ്മര്‍ പ്രവചിക്കുന്നത്.

ലോകത്തെ മറ്റ് രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ കുറെ കാലങ്ങളായി മോശം സാഹചര്യത്തിലായിരുന്നുവെന്നും എന്നാല്‍ മോദിക്ക് കീഴില്‍ രാജ്യത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ബ്രെമ്മര്‍ അഭിപ്രായപ്പെട്ടു. 'നിലവില്‍ ലോക സാമ്പത്തിക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഏകദേശം 2028 ഓടെ മൂന്നാം സ്ഥാനത്തേക്കെത്താമെന്നും' ബ്രെമ്മര്‍ ചൂണ്ടിക്കാട്ടി.

2014 ല്‍ മോദി ആദ്യമായി അധികാരത്തിലെത്തുമ്പോല്‍ 282 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്, എന്‍ഡിഎ സഖ്യത്തിന് 336 സീറ്റും ലഭിച്ചു. എന്നാല്‍ 2019 ആകുമ്പോഴേക്കും 303 സീറ്റ് ബിജെപിക്കും എന്‍ഡിഎ സഖ്യത്തിന് 353 സീറ്റും ലഭിച്ചു. ഇത്തവണ ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന എന്‍ഡിഎയ്ക്ക് ഏറെ ആത്മവശ്വാസം നല്‍കുന്നത് കൂടിയാണ് പ്രശാന്ത് കിഷോറിന് പിന്നാലെ ഇയാന്‍ ബ്രെമ്മറിന്റെയും പ്രവചനം.

Other News in this category



4malayalees Recommends