കൊല്ലത്ത് 14കാരിയുടെ മരണത്തില്‍ ദുരൂഹത; ആത്മഹത്യക്കുറിപ്പില്‍ യുവാവിന്റെ പേര്, അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് 14കാരിയുടെ മരണത്തില്‍ ദുരൂഹത; ആത്മഹത്യക്കുറിപ്പില്‍ യുവാവിന്റെ പേര്, അന്വേഷണം ആരംഭിച്ചു
കൊല്ലം ചിതറ പുതുശ്ശേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ പൊലീസ് സ്വീകരിക്കും. അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് വ്യക്തത വന്നിട്ടില്ല. പെണ്‍കുട്ടിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞദിവസം രാത്രിയാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരാണ് ആദ്യം പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ചിതറ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends