ആദ്യമായാണ് ഒരു അഭിമുഖത്തില്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്, ദേഷ്യപ്പെട്ടാല്‍ അവര്‍ക്ക് കണ്ടന്റ് കിട്ടും : ഹന്ന

ആദ്യമായാണ് ഒരു അഭിമുഖത്തില്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്, ദേഷ്യപ്പെട്ടാല്‍ അവര്‍ക്ക് കണ്ടന്റ് കിട്ടും : ഹന്ന
ഡിഎന്‍എ എന്ന സിനിമയുടെ പ്രമോഷന്‍ന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഒരു യൂട്യൂബ് ചാനല്‍ അവതാരിക നടി ഹന്ന റെജി കോശിയോട് അനുചിതമായ ചോദ്യം ചോദിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് ഹന്ന. ചോദ്യം കേട്ടയുടന്‍ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എന്നും ആ ചോദ്യം ഫ്രെയിം ചെയ്ത രീതി ശരിയായില്ലെന്നും ഹന്ന പ്രതികരിച്ചു.

'ആ വ്യക്തി അവരുടേതായ കാഴ്ചപ്പാടാണ് പങ്കുവെച്ചത്. എന്നാല്‍ അത് ഫ്രെയിം ചെയ്ത രീതി ശരിയായില്ല. മുകളില്‍ നിന്നുള്ള പ്രഷര്‍ കൊണ്ടാണോ അത്തരമൊരു ചോദ്യം ചോദിച്ചതെന്ന് അറിയില്ല. എന്നാലും ആ ചോദ്യം ശരിയായില്ല. ആ സംഭവത്തിന് ശേഷം ആ അവതാരിക ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതില്‍ അവര്‍ പറയുന്നത് താന്‍ ആഗ്രഹിച്ചത് മറ്റൊരു ഉത്തരമായിരുന്നു. ആ ഉത്തരത്തില്‍ നിന്ന് വേറെ ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ന്യായമുണ്ടാകും. എന്നാല്‍ പെട്ടെന്ന് ഇത്തരമൊരു ചോദ്യം കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു ഞെട്ടലുണ്ടാകും. ഒരു ജനറല്‍ ക്വസ്റ്റ്യനായി ആ ചോദ്യത്തെ ഫ്രെയിം ചെയ്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു,'

'ഞാന്‍ ചോദ്യം കേട്ടയുടന്‍ റിയാക്ട് ചെയ്തിരുന്നില്ല. കാരണം എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇതുവരെ ഒരു അഭിമുഖത്തില്‍ പോലും ആരോടും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ല. ആദ്യമായാണ് ഒരു അഭിമുഖത്തില്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്,'

'ആ നിമിഷം അഷ്‌കര്‍ പ്രതികരിച്ചു. അദ്ദേഹം പ്രതികരിച്ചപ്പോള്‍ എനിക്കും സംസാരിക്കാന്‍ സാധിച്ചു. ഈ ചോദ്യത്തെ അവഗണിച്ച് ഇറങ്ങിപോകാം എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ അഷ്‌കര്‍ പ്രതികരിച്ചപ്പോള്‍ എനിക്കും പ്രതികരിക്കണം എന്ന് തോന്നി. ആദ്യം എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. നമ്മള്‍ എത്രത്തോളം ദേഷ്യപ്പെടുന്നോ അത്രത്തോളം കണ്ടന്റ് കിട്ടുകയാണല്ലോ. എന്നാല്‍ അത് ശരിയായ പ്രവണതയല്ലെന്ന് തോന്നിയപ്പോള്‍ പ്രതികരിച്ചു. ആ അവതാരിക ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വിശദീകരണം നടത്തി. എന്നാല്‍ അത് എന്നെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയില്ല,' ഹന്ന റെജി കോശി പറഞ്ഞു.

Other News in this category



4malayalees Recommends