സില്‍വര്‍ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ധനമന്ത്രി

സില്‍വര്‍ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ധനമന്ത്രി
കേരളത്തിന് അടിയന്തരമായി സില്‍വര്‍ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

ദേശീയ പാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വര്‍ഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാന്‍ അനുവദിക്കണം. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം.

കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കേരളത്തിന് വേണ്ടി കടമെടുക്കാന്‍ കേന്ദ്രം സമ്മതിക്കുന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. 24000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിന് വേണ്ടി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിലാണ് കേരളം ആവശ്യമുന്നയിച്ചത്.

പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിന്റെ കടം വര്‍ധിക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends