പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍(19) എന്നിവരാണ് മരിച്ചത്. പാലത്തിന്റെ കൈവരി നിര്‍മ്മിക്കാന്‍ സ്ഥാപിച്ചിരുന്ന കമ്പികള്‍ ഇരുവരുടെയും ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്.

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോടായിരുന്നു ഇന്നലെ രാത്രി ഒമ്പതുമണിയോടെ അപകടം നടന്നത്. ബുള്ളറ്റ് നിയന്ത്രണം വിട്ട് തെന്നിമറിയുകയും തുടര്‍ന്ന് പാലത്തിലേക്ക് ഇടിച്ചുകറുയകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

വീഴ്ചയുടെ ആഘാതത്തില്‍ കൈവരി വാര്‍ക്കാനായി സ്ഥാപിച്ചിരുന്ന കമ്പികള്‍ ഇവരുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറി. നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്ത് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends