റോഡിലെ കുഴി ഒഴിവാക്കല്‍ ? മുഖ്യമന്ത്രിയുടെ വാഹനം 16 കിലോ മീറ്റര്‍ വഴിതിരിച്ചുവിട്ടു

റോഡിലെ കുഴി ഒഴിവാക്കല്‍ ? മുഖ്യമന്ത്രിയുടെ വാഹനം 16 കിലോ മീറ്റര്‍ വഴിതിരിച്ചുവിട്ടു
കോഴിക്കോട് നിന്നും മുഖ്യമന്ത്രി തൃശൂരിലേക്ക് പോയത് വടക്കാഞ്ചേരി വഴി. കേച്ചേരികുന്നംകുളം റോഡ് ഒഴിവാക്കിയാണ് മുഖ്യമന്ത്രി പോയത്. ഇത് വഴി 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റര്‍. റോഡിലെ കുഴി മൂലമാണ് യാത്രയുടെ റൂട്ട് മാറ്റിയത് എന്നാണ് ആരോപണം. കോഴിക്കോട് നിന്നും തൃശ്ശൂര്‍ രാമനിലയത്തിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

കുന്നംകുളംകേച്ചേരി പാതയില്‍ കുഴികൊണ്ട് വലിയ യാത്രാദുരിതമാണ് ജനം അനുഭവിക്കുന്നത്. മഴക്കാലം കൂടിയായതോടെ ദുരന്തത്തിന്റെ തീവ്രത ഇരട്ടിയായി. അങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി റൂട്ട് മാറ്റി യാത്ര നടത്തിയത്. സ്ഥിതി പരിതാപകരമായിട്ടും റോഡിന്റെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാത്തതില്‍ വിമര്‍ശനം ശക്തമാവുമ്പോഴാണ് റൂട്ട് മാറ്റിയുള്ള മുഖ്യമന്ത്രിയുടെ യാത്ര.

Other News in this category



4malayalees Recommends