ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥ, ഐഎഎസ് വിദ്യാര്‍ഥിനി; വിവാഹവാഗ്ദാനം നല്‍കി 35കാരിയുടെ തട്ടിപ്പും ഹണിട്രാപ്പും; പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങി

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥ, ഐഎഎസ് വിദ്യാര്‍ഥിനി; വിവാഹവാഗ്ദാനം നല്‍കി 35കാരിയുടെ തട്ടിപ്പും ഹണിട്രാപ്പും; പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങി
ഹണിട്രാപ്പില്‍ കുരുക്കി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ കാസര്‍കോട് സ്വദേശിനിയായ യുവതിയ്ക്ക് എതിരെ പരാതി. വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് (35)എതിരെയാണ് പോലീസ് കേസെടുത്തത്.

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞായിരുന്നു 35കാരിയുടെ തട്ടിപ്പെന്നും റിപ്പോര്‍ട്ടുണ്ട്. പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ യുവതി പീഡനക്കേസ് നല്‍കിയിരുന്നു. മംഗലാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ പോലീസ് ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്.

പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണ്ണമാലയും യുവതി തട്ടിയെടുത്തിരുന്നു. ജയിലിലായ ഈ യുവാവില്‍ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരന്‍ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. വിവാഹവാഗ്ദാനം നല്‍കിയാണ് മിക്കവരേയും തട്ടിപ്പിനിരയാക്കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം പലരും തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും വിവരം മറച്ചു വച്ചതോടെയാണ് യുവതി തട്ടിപ്പ് തുടര്‍ന്നത്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതിയ്‌ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends