ഇ സിഗററ്റ് വില്‍പ്പന ഇനി ഫാര്‍മസിയിലൂടെ മാത്രം ; മുതിര്‍ന്നവര്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ വേണ്ട

ഇ സിഗററ്റ് വില്‍പ്പന ഇനി ഫാര്‍മസിയിലൂടെ മാത്രം ; മുതിര്‍ന്നവര്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ വേണ്ട
ഇ സിഗററ്റ് വില്‍പ്പന ഇനി ഫാര്‍മസിയിലൂടെ മാത്രം ലഭ്യമാക്കുന്ന നിയമ നിര്‍മ്മാണം നടത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള ബില്ല് ഈആഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.

ജൂലൈ 1 മുതല്‍ ഈ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമം പാസായാല്‍ ഫാര്‍മസിക്ക് പുറമേയുള്ള കടകളില്‍ നിന്നും വീപ്പിങ് ഉപകരണങ്ങള്‍ ലഭ്യമാകില്ല. എന്നാല്‍ പ്രിസ്‌ക്രിഷന്‍ ഇല്ലാതെ തന്നെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇ സിഗററ്റ് വാങ്ങാനാകും. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്ക് പ്രിസ്‌ക്രിപ്ഷനോടുകൂടി വാങ്ങാനാകും. ചികിത്സാ ആവശ്യത്തിന് അല്ലാത്ത ഇ സിഗററ്റ് വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്താനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എങ്കിലും ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയ്ക്കായി നിലപാട് മയപ്പെടുത്തുകയാായിരുന്നു.

Other News in this category



4malayalees Recommends