ഓസ്‌ട്രേലിയയില്‍ വിദേശീയരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണമേറുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ വിദേശീയരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണമേറുന്നതായി റിപ്പോര്‍ട്ട്
വിദേശ നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും എണ്ണം ഓസ്‌ട്രേലിയയില്‍ ഏറുന്നതായി റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പല ബുദ്ധിമുട്ടുകളും നേരിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ പഠിച്ച് ഓസ്‌ട്രേലിയയിലെത്തിയ ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ധാരികള്‍ അവരുടെ യോഗ്യത അംഗീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാരണത്താല്‍ ഇവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ആരോഗ്യ രംഗത്തുള്ള മികച്ച ജോലികള്‍ നഷ്ടമാകുന്നു. കാലതാമസം ഒഴിവാക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒരു ബ്രിഡ്ജിങ് കോഴ്‌സ് ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ വേണ്ടത്ര നടപടികളുണ്ടാകുന്നില്ല.

Other News in this category



4malayalees Recommends