സംഭവബഹുലമായ കരിയറിന് നിരാശയോടെ അന്ത്യം; ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു

സംഭവബഹുലമായ കരിയറിന് നിരാശയോടെ അന്ത്യം; ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു
ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്തായതിനൊപ്പം ഡേവിഡ് വാര്‍ണറുടെ 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനും ഔദ്യോഗികമായി അവസാനമായി.

ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചപ്പോള്‍ ഹീറോ പരിവേഷമാണ് ലഭിച്ചതെങ്കില്‍ ടി20 അവസാനിക്കുമ്പോള്‍ മറിച്ചാണ് സ്ഥിതി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ദ്ധസെഞ്ചുറി തികച്ചെങ്കിലും പിന്നീട് ഇത് ആവര്‍ത്തിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല.

അഫ്ഗാനിസ്ഥാനെതിരെ 3 റണ്ണും. ഇന്ത്യക്കെതിരെ 6 റണ്ണുമായിരുന്നു സ്‌കോര്‍ ചെയ്തത്. അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ പോയിന്റ് നിലയില്‍ താഴ്ന്ന ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു.

പന്തില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് കേടുവരുത്തിയ സംഭവത്തില്‍ പിടിക്കപ്പെട്ടത് കരിയറിലെ നാണക്കേടായിരുന്നു. വിലക്ക് നേരിട്ട ശേഷമാണ് വാര്‍ണര്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

Other News in this category



4malayalees Recommends