സൂപ്പര്‍താരം എന്ന പദവി ചിലര്‍ സ്വയം പ്രഖ്യാപിക്കുന്നതാണ്'; മംമ്ത മോഹന്‍ ദാസ്

സൂപ്പര്‍താരം എന്ന പദവി ചിലര്‍ സ്വയം പ്രഖ്യാപിക്കുന്നതാണ്'; മംമ്ത മോഹന്‍ ദാസ്
മലയാളത്തിന്റ പ്രിയ നടിയാണ് മംമ്ത മോഹന്‍ ദാസ്. സിനിമയില്‍ നേരിടേണ്ടി വന്ന വേര്‍തിരിവുകളേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഏത് ഇന്‍ഡസ്ട്രി ആയാലും സൂപ്പര്‍താരം എന്ന പദവി ചിലര്‍ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകര്‍ നല്‍കുന്നതല്ലെന്നും മംമ്ത പറഞ്ഞു. അടുത്തിടെ റിലീസായ വിജയ് സേതുപതി ചിത്രം മഹാരാജയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിര്‍ത്താന്‍ ചിലര്‍ക്കു തോന്നുന്നത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണെന്ന് മംമ്ത പറഞ്ഞു. താന്‍ നായികയായി അഭിനയിച്ച ഒരുപാടു സിനിമകളില്‍ ധാരാളം നടിമാര്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും അവരുടെ ചിത്രം പോസ്റ്ററില്‍ വയ്ക്കരുതെന്നോ അവരെ സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്നോ ഗാനചിത്രീകരണത്തില്‍ നിന്നു മാറ്റണമെന്നോ താനാവശ്യപ്പെട്ടിട്ടില്ല. കാരണം താനും പല ചിത്രങ്ങളില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി വേഷമിട്ടിട്ടുണ്ടെന്നും തന്റെ കരിയറില്‍ എത്രയോ തവണ ഇടവേളകള്‍ സംഭവിച്ചിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.

മലയാളത്തില്‍ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോള്‍ ആ സിനിമയില്‍ ഞാന്‍ സെക്കന്‍ഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. ആ അഭിനേത്രിയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാന്‍ ആ വേഷം സ്വീകരിച്ചതുതന്നെ. പക്ഷേ, ഞാന്‍ ലീഡ് ചെയ്ത ഒരു സിനിമയില്‍ ഒരു അതിഥി വേഷത്തിനായി അവരെ വിളിച്ചപ്പോള്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല. ഏത് ഇന്‍ഡസ്ട്രി ആയാലും സൂപ്പര്‍താരം എന്ന പദവി ചിലര്‍ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകര്‍ നല്‍കുന്നതല്ലെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends