സിഡ്‌നിയിലെ പ്രശസ്തമായ ലൂണ പാര്‍ക്ക് വില്‍പ്പനയ്ക്ക് വച്ചു

സിഡ്‌നിയിലെ പ്രശസ്തമായ ലൂണ പാര്‍ക്ക് വില്‍പ്പനയ്ക്ക് വച്ചു
സിഡ്‌നിയിലെ പ്രശസ്തമായ ലൂണ പാര്‍ക്ക് വില്‍പ്പനയ്ക്ക് .സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജിന് സമീപമുള്ള ലൂണ പാര്‍ക്ക് രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് വില്‍പ്പനയ്ക്കായി പാര്‍ക്ക് വച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് അകത്തും പുറത്തുമായി നിരവധി കമ്പനികള്‍ പാര്‍ക്ക് വാങ്ങാനായി രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴായിരം ചതുരശ്ര കിലോമീറ്ററാണ് ലൂണാ പാര്‍ക്കിന്റെ ഭാഗമായുള്ളത്.

കനേഡിയന്‍ കമ്പനിയായ ബ്രൂക്ക് ഫീല്‍ഡാണ് നിലവില്‍ പാര്‍ക്കു നടത്തുന്നത്. ഇതിന്റെ നടത്തിപ്പ് അവകാശവും ബിസിനസുമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

കുറഞ്ഞത് 70 മില്യണ്‍ ഡോളറാണ് ലൂണ പാര്‍ക്കിന് വില പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends