അസാന്‍ജെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ; മടങ്ങിവരവ് 15 വര്‍ഷങ്ങള്‍ ശേഷം

അസാന്‍ജെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ; മടങ്ങിവരവ് 15 വര്‍ഷങ്ങള്‍ ശേഷം
ഒടുവില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് തിരിച്ചെത്തി ജൂലിയന്‍ അസാന്‍ജെ. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരവ്.

തന്റെ അഭിഭാഷകരായ ജെന്നിഫര്‍ റോബിന്‍സണിനും ബാരി പൊള്ളാക്കിനും ഒപ്പമാണ് അദ്ദേഹം എത്തിയത്. പിതാവ് ജോണ്‍ ഷിപ്റ്റണിനേയും ഭാര്യ സ്റ്റെല്ലയേയും കണ്ട് സ്‌നേഹം പങ്കിടുന്ന നിമിഷങ്ങള്‍ പുറത്തുവന്നു. എല്ലാവരുടേയും പിന്തുണയ്ക്കുള്ള നന്ദി അറിയിക്കുകയായിരുന്നു കുടുംബം.


ചാരവൃത്തിക്കേസില്‍ യുഎസ് കോടതിയില്‍ ഹാജരായിരുന്നു. യുഎസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് 53 കാരനായ അസാന്‍ജ് കോടതിയില്‍ ഹാജരായത്. ശാന്തസമുദ്രമായ സായ്പാന്‍ ദ്വീപിലെ കോടതിയിലെത്തിയ അസാന്‍ജ് തനിക്ക് മേല്‍ ചുമത്തിയ കുറ്റമേല്‍ക്കുകയായിരുന്നു.

യുഎസിലേക്ക് നേരിട്ട് എത്തില്ലെന്ന് അസാന്‍സ് അറിയിച്ചിരുന്നു. ഇതോടെയാണ് യുഎസിന്റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനില്‍ അസാന്‍ജിന് ഹാജരാകാന്‍ അവസരം ഒരുക്കിയത്. ഓസ്‌ട്രേലിയയ്ക്ക് സമീപമാണ് സായ്പാന്‍.

ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാല്‍ ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാന്‍ജും യുഎസും തമ്മിലുള്ള ധാരണ. 175 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അമേരിക്ക അസാന്‍ജിനെതിരെ ചുമത്തിയത്. പിന്നീട് ധാരണപ്രകാരം ശിക്ഷകള്‍ ഒഴിവാക്കി.


Other News in this category



4malayalees Recommends