ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളെ കേരളത്തില്‍ വിന്യസിച്ചു; അടുത്ത മൂന്നു ദിവസം അതിശക്തമായ മഴ

ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളെ കേരളത്തില്‍ വിന്യസിച്ചു; അടുത്ത മൂന്നു ദിവസം അതിശക്തമായ മഴ
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതുപ്രകാരം കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന്റെ തീരദേശ മേഖലയില്‍ ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന അറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ മാഡമണ്‍ സ്റ്റേഷന്‍ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷന്‍ (മണിമല നദി) എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. അതോടൊപ്പം പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷന്‍ (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയര്‍ സ്റ്റേഷന്‍ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന്‍ (തൊടുപുഴ നദി) എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും ഉണ്ട്. ആയതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Other News in this category



4malayalees Recommends