വിവാഹ വാഗ്ദാനം നല്‍കി 12കാരിയെ ആലപ്പുഴയില്‍ നിന്നും തട്ടിക്കൊണ്ടുപോയി; പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും

വിവാഹ വാഗ്ദാനം നല്‍കി 12കാരിയെ ആലപ്പുഴയില്‍ നിന്നും തട്ടിക്കൊണ്ടുപോയി; പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും
ആലപ്പുഴയില്‍ നിന്നും വിവാഹവാഗ്ദാനം നല്‍കി പന്ത്രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയും കുട്ടിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം കവരുകയും ചെയ്ത പ്രതി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാബഹുവന്‍ സ്ട്രീറ്റില്‍ ബല്‍വാ ബഹുബറി വീട്ടില്‍ മെഹമ്മൂദ് മിയാനാ(38)ണു പിടിയിലായത്. വിവാഹിതനായ പ്രതിക്ക് മൂന്ന് കുട്ടികളുമുണ്ട്.

ഇയാളെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എം പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ജൂണ്‍ 20ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ അയല്‍വീട്ടിലെ 12 വസുകാരി കുട്ടിയുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മ ചെമ്മീന്‍ഷെഡ്ഡില്‍ ജോലിക്കുപോയതായിരുന്നു. വീട്ടിലെത്തിയ പ്രതി ഇവിടെ സൂക്ഷിച്ചിരുന്ന പണവുമെടുത്താണ് കുട്ടിയുമായി കടന്നത്. പിന്നീട് കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.

കുട്ടിയുടെ കുടുംബം താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ ഇയാള്‍ മുന്‍പ് വാടകയ്ക്കുതാമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് കുട്ടിയെ ഇയാള്‍ കടത്തിക്കൊണ്ടുപോയത്. ഇയാള്‍ക്കൊപ്പം ജോലിചെയ്തവരില്‍ നിന്നും പ്രതിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയത്.

പ്രതി കുട്ടിയുമായി എറണാകുളത്തേക്കു പോയെന്നും അവിടെനിന്നു തീവണ്ടിയില്‍ ബിഹാറിലേക്കു സഞ്ചരിക്കുന്നതായും പോലീസ് സൈബര്‍ സംഘത്തില്‍ നിന്നും വിവരം ലഭിച്ചു. സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കൂട്ടുകാരെ വിളിക്കാന്‍ ഇയാള്‍ ഓണ്‍ ആക്കിയതോടെയാണ് പ്രതിയുടെ ലൊക്കേഷന്‍ പോലീസ് തിരിച്ചറിഞ്ഞത്. പ്രതിയെ പിടികൂടി കേരളത്തിലെത്തിച്ചു. കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയുടെ കൂടെ വിട്ടു.

Other News in this category



4malayalees Recommends