'സ്‌ക്രിപ്റ്റില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോള്‍ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല..'; ഇന്റിമേറ്റ് സീനിനെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

'സ്‌ക്രിപ്റ്റില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോള്‍ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല..'; ഇന്റിമേറ്റ് സീനിനെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍
ആന്തോളജി ചിത്രമായ 'ആണും പെണ്ണും' എന്ന സിനിമയിലെ ആഷിഖ് അബു സംവിധാനം ചെയ്ത 'റാണി' എന്ന സെഗ്മെന്റിലെ ഇന്റിമേറ്റ് രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍. ഉണ്ണി. ആര്‍ എഴുതിയ 'പെണ്ണും ചെറുക്കനും' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു ചിത്രമൊരുക്കിയത്.

തന്റെ ശരീരവും ശബ്ദവുമെല്ലാം തന്റെ ടൂള്‍ മാത്രമാണ് എന്നാണ് ദര്‍ശന പറയുന്നത്. ആ സിനിമയിലെ ബാക്കി സീനുകള്‍ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ തന്നെയാണ് ഇന്റിമേറ്റ് സീനിന് വേണ്ടിയും താന്‍ എടുത്താതെന്നും ദര്‍ശന പറയുന്നു. സ്‌ക്രിപ്റ്റില്‍ എഴുതിയിറക്കുന്നത് തുണിയില്ല എന്നത് കൊണ്ട് തന്നെ തനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും ദര്‍ശന ചോദിക്കുന്നു.

'ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി ഒരു ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ഏട്ടന്‍ പറഞ്ഞത്. ഷോര്‍ട്ട് സ്റ്റോറി വായിച്ചപ്പോള്‍ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറേ ചോദ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ആഷിഖ് ഏട്ടന്‍ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമാട്ടോഗ്രാഫറിലും റോഷന്‍ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാന്‍ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആള്‍ക്കാരാണ്.

അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങള്‍ ഇല്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകള്‍ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ തന്നെയാണ് ആ ഒരു സീനിന് വേണ്ടിയും ഞാന്‍ നടത്തിയിട്ടുള്ളൂ. ആ സിനിമയെ ഞാന്‍ അങ്ങനെ തന്നെയാണ് ട്രീറ്റ് ചെയ്തത്. ഞങ്ങള്‍ കോളേജില്‍ ഇരുന്ന് സംസാരിക്കുന്ന സീന്‍ ഷൂട്ട് ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്.

അത് ഹ്യൂമന്‍ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്ദവുമെല്ലാം എന്റെ ടൂള്‍ മാത്രമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ആ ചിന്ത എനിക്ക് നാടകത്തില്‍ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയില്‍ യൂസ് ചെയ്യാന്‍ പറ്റും അങ്ങനെയെല്ലാം ഞാന്‍ ഉപയോഗിക്കും.

എന്റെ ചിന്തയില്‍ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോള്‍ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചര്‍ച്ചയില്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും.' എന്നാണ് ദര്‍ശന പറയുന്നത്.

Other News in this category



4malayalees Recommends