പലിശ നിരക്കുകള്‍ എപ്പോള്‍ കുറയും? എന്‍എബി പ്രവചനം മോര്‍ട്ട്‌ഗേജുകാര്‍ക്ക് മോശം വാര്‍ത്ത; പണപ്പെരുപ്പ നിരക്കുകള്‍ തിരിച്ചുകയറിയത് തിരിച്ചടിയാകും

പലിശ നിരക്കുകള്‍ എപ്പോള്‍ കുറയും? എന്‍എബി പ്രവചനം മോര്‍ട്ട്‌ഗേജുകാര്‍ക്ക് മോശം വാര്‍ത്ത; പണപ്പെരുപ്പ നിരക്കുകള്‍ തിരിച്ചുകയറിയത് തിരിച്ചടിയാകും
ഓസ്‌ട്രേലിയയില്‍ പലിശ നിരക്കുകള്‍ കുറയാന്‍ ഇനിയും സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുമെന്ന് പ്രവചിച്ച് രാജ്യത്തെ നാല് വമ്പന്‍ ബാങ്കുകളില്‍ ഒന്നായ എന്‍എബി. പണപ്പെരുപ്പ നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെയാണ് പലിശ കുറയ്ക്കാന്‍ കാലതാമസം നേരിടുമെന്ന് വ്യക്തമായത്.

നേരത്തെ എഎന്‍ഇസഡും ലക്ഷക്കണക്കിന് ഭവനഉടമകള്‍ക്ക് മോര്‍ട്ട്‌ഗേജ് നിരക്ക് കുറയാന്‍ വൈകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ആഗസ്റ്റ് മാസത്തില്‍ നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാധ്യതയും ഇരു ബാങ്കുകളും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇതോടെ റിസര്‍വ് ബാങ്കിന്റെ ക്യാഷ് റേറ്റ് 13 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 4.6 ശതമാനത്തിലെത്തുകയും, സമാനമായി കടുപ്പമേറിയ നിരക്ക് വര്‍ദ്ധനവുകള്‍ പ്രതിഫലിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 1980-കള്‍ക്ക് ശേഷമുള്ള ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്ന നീക്കമായി ഇത് മാറും.

റിസര്‍വ് ബാങ്ക് ആദ്യമായി പലിശ കുറയ്ക്കുന്നത് അടുത്ത വര്‍ഷം മേയ് വരെ നീളുമെന്നാണ് എന്‍എബി ചീഫ് ഇക്കണോമിസ്റ്റ് അലന്‍ ഓസ്റ്റര്‍ പ്രവചിക്കുന്നത്. നേരത്തെ ഇത് നവംബറില്‍ നടക്കുമെന്നായിരുന്നു പ്രതീക്ഷ. പണപ്പെരുപ്പം മേയില്‍ 4 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതോടെയാണ് തിരിച്ചടി.

Other News in this category



4malayalees Recommends