വീട്ടില്‍ വനിതാ സഹവാസിയുടെ മൃതദേഹം കണ്ടെത്തി; ഗാര്‍ഹിക അക്രമമെന്ന സംശയത്തില്‍ ഒപ്പം താമസിച്ചിരുന്ന പുരുഷനെ അറസ്റ്റ് ചെയ്തു

വീട്ടില്‍ വനിതാ സഹവാസിയുടെ മൃതദേഹം കണ്ടെത്തി; ഗാര്‍ഹിക അക്രമമെന്ന സംശയത്തില്‍ ഒപ്പം താമസിച്ചിരുന്ന പുരുഷനെ അറസ്റ്റ് ചെയ്തു
വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒപ്പം താമസിച്ചിരുന്ന പുരുഷന്‍ അറസ്റ്റിലായി. സിഡ്‌നിയിലെ റസല്‍ ലിയയിലുള്ള ക്ലെമെന്റ്‌സ് സ്ട്രീറ്റിലുള്ള വീട്ടിലേക്കാണ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഒരു സ്ത്രീ സഹായം അഭ്യര്‍ത്ഥിച്ച് അലറിവിളിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്ത് എത്തിയത്. 50-കളില്‍ പ്രായമുള്ള സ്ത്രീയെയാണ് ഓഫീസര്‍മാര്‍ ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്നും 42-കാരനായ പുരുഷനെ അറസ്റ്റ് ചെയ്തു. ഇയാളെ ബര്‍വുഡ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. രണ്ടോ, മൂന്നോ ആഴ്ച മാത്രം മുന്‍പാണ് ഇയാള്‍ ഈ വീട്ടില്‍ താമസിക്കാന്‍ എത്തിയതെന്ന് ബര്‍വുഡ് കമ്മാന്‍ഡര്‍ സൂപ്രണ്ട് ക്രിസ്റ്റീന്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ഇരയും, മറ്റ് മൂന്ന് താമസക്കാരും ആറാഴ്ച മുന്‍പാണ് ഈ വീട്ടിലേക്ക് താമസം മാറിയത്. ആരാണ് താമസക്കാരെന്ന് അറിയില്ലെങ്കിലും പലപ്പോഴും വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഈ വിവരങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയത് നാണക്കേടാണെന്ന് കമ്മാന്‍ഡര്‍ ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends