മുന്‍ അമ്മായച്ഛനെ ഇന്ത്യയില്‍ വെച്ച് കൊല്ലാന്‍ പദ്ധതി നടപ്പാക്കി; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നും പ്രതി അറസ്റ്റിലായി; തലയ്ക്ക് വെടിയേറ്റിട്ടും 65-കാരന്‍ ജീവനോടെ രക്ഷപ്പെട്ടു

മുന്‍ അമ്മായച്ഛനെ ഇന്ത്യയില്‍ വെച്ച് കൊല്ലാന്‍ പദ്ധതി നടപ്പാക്കി; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നും പ്രതി അറസ്റ്റിലായി; തലയ്ക്ക് വെടിയേറ്റിട്ടും 65-കാരന്‍ ജീവനോടെ രക്ഷപ്പെട്ടു
ഇന്ത്യയില്‍ വെച്ച് മുന്‍ അമ്മായച്ഛനെ കൊലപ്പെടുത്താന്‍ പദ്ധതി നടപ്പാക്കിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

2023 ഫെബ്രുവരി 2ന് പഞ്ചാബിലെ കാഹ്ലോണ്‍ ഗ്രാമത്തില്‍ വെച്ചാണ് 65-കാരനെ കോടാലി കൊണ്ട് അക്രമിക്കുകയും, തലയ്ക്ക് പിന്നില്‍ വെടിവെയ്ക്കുകയും ചെയ്തത്. ഇന്ത്യന്‍ പോലീസ് ഈ സംഭവം അന്വേഷണം നടത്തിയപ്പോഴാണ് ഇതില്‍ അക്രമികളെ അയച്ച നാലാമതൊരു വ്യക്തി ഉണ്ടെന്ന് തിരിച്ചറിയുന്നത്.

തലയ്ക്ക് വെടിയേറ്റെങ്കിലും 65-കാരന്‍ ജീവനോടെ രക്ഷപ്പെട്ടു. തോക്കിന് കേടുപാട് ഉണ്ടായതാണ് രക്ഷയായത്. പഞ്ചാബ് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് പെര്‍ത്ത് സിബിഡിയില്‍ നിന്നുള്ള 42-കാരന് ഇതുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയുന്നത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ താമസക്കാരന്‍ തന്റെ മുന്‍ അമ്മായച്ഛനെ വകവരുത്താന്‍ ആളുകളെ നിയോഗിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആരോഗ്യം സുഖമായ ശേഷം 65-കാരന്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

ഇതോടെയാണ് ഓസ്‌ട്രേലിയന്‍ പോലീസ് അന്വേഷണം നടത്തി 42-കാരനെ അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നേടിയ ഉത്തരവ് ലംഘിച്ചതിനും കേസുണ്ട്.

Other News in this category



4malayalees Recommends