അസാഞ്ചിന്റെ സ്വാതന്ത്ര്യ പൂര്‍ത്തീകരണത്തില്‍ ഒപ്പമുള്ള വനിതാ അഭിഭാഷക; ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തുമ്പോള്‍ ചിരിച്ച് നില്‍ക്കുന്ന വിക്കിലീക്‌സ് സ്ഥാപകന്റെ അരികിലുള്ള സ്ത്രീ ഇവരാണ്!

അസാഞ്ചിന്റെ സ്വാതന്ത്ര്യ പൂര്‍ത്തീകരണത്തില്‍ ഒപ്പമുള്ള വനിതാ അഭിഭാഷക; ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തുമ്പോള്‍ ചിരിച്ച് നില്‍ക്കുന്ന വിക്കിലീക്‌സ് സ്ഥാപകന്റെ അരികിലുള്ള സ്ത്രീ ഇവരാണ്!
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് 14 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ സ്വദേശമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ തിരിച്ചെത്തുമ്പോള്‍ തൊട്ടരികില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അസാഞ്ചിനൊപ്പം നിന്ന ഈ വനിത ആരാണ് എന്ന ചോദ്യം വ്യാപകമായിരുന്നു.

അസാഞ്ചിന്റെ മോചനത്തില്‍ സുപ്രധാന പങ്കുവഹിച്ച ലോകത്തിലെ മനുഷ്യാവകാശ അഭിഭാഷകരില്‍ മുന്‍നിരക്കായിയായ 43-കാരി ജെന്നിഫര്‍ റോബിന്‍സനാണ് ഈ വ്യക്തി. ഓസ്‌ട്രേലിയയിലെ ചെറുപട്ടണത്തില്‍ നിന്നും ലോകത്തിലെ നീതിന്യായ വ്യവസ്ഥയുടെ മുന്നണി പോരാളിയായി വളര്‍ന്ന ചരിത്രമാണ് ജെന്നിഫറിന്റേത്.

യുഎസ് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് കുറ്റസമ്മതം നടത്തിയ അസാഞ്ചിനെ ഇതുവരെയുള്ള കാളയളവ് ശിക്ഷ അനുഭവിച്ചതായി വിധിച്ചാണ് മോചിപ്പിച്ചത്. 'അസാഞ്ചിന്റെ ഭാര്യ സ്റ്റെല്ലയ്ക്കും, കുടുംബത്തിനും ആശ്വാസമായതില്‍ സന്തോഷം. യുഎസ് നിയമമേഖലയിലേക്ക് പോകുന്നതില്‍ അദ്ദേഹത്തിന് ഏറെ അസ്വസ്ഥതയും, ആശങ്കയും ഉണ്ടായിരുന്നു. ഇനി കുട്ടികള്‍ക്കൊപ്പം ജീവിതം ആസ്വദിച്ച് തിരിച്ചുവരാം', റോബിന്‍സണ്‍ പറയുന്നു.

Other News in this category



4malayalees Recommends