അംഗരക്ഷകര്‍ തള്ളിയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന

അംഗരക്ഷകര്‍ തള്ളിയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന
ഓണ്‍ലൈന്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് മുംബൈ വിമാനത്താവളത്തില്‍ നടന്‍ നാഗാര്‍ജുനയുടെ അംഗരക്ഷകന്‍ തള്ളി മാറ്റിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അംഗരക്ഷകരില്‍ നിന്നും ദുരാനുഭവം നേരിട്ട ആരാധകനെ നടന്‍ നാഗാര്‍ജുന കാണുകയും മാപ്പ് പറയുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാഗാര്‍ജുന മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്.ഒരു കഫേയിലെ ജീവനക്കാരന്‍ കൂടിയായ ഒരു വികലാംഗനായ ആരാധകന്‍ ഒരു സെല്‍ഫിക്കായി ശ്രമിച്ചപ്പോഴാണ് നാഗാര്‍ജുനയുടെ അംഗരക്ഷകന്‍ അയാളെ തടഞ്ഞുനിര്‍ത്തി തള്ളിയിടുകയായിരുന്നു.വിമാനത്താവളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മിട്ടി കഫേയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

എന്നാല്‍ ഇതൊന്നും കാണാതെ നടന്‍ നടന്ന് പോവുകയായിരുന്നു. അതിനൊപ്പം നാഗാര്‍ജുനയ്‌ക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ധനുഷ് ഇതൊക്കെ കണ്ടെങ്കിലും പ്രതികരിക്കാതെ പോയതും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സംവിധായകന്‍ ശേഖര്‍ കമ്മുലയ്‌ക്കൊപ്പം ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ കുബേരയുടെ ചിത്രീകരണത്തിലാണ് ഇരുവരും മുംബൈയില്‍ എത്തിയത്.

അതേ സമയം ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നാഗാര്‍ജുന സംഭവത്തില്‍ ക്ഷമ ചോദിച്ച് എക്‌സ് പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ അടക്കം ഇട്ട പോസ്റ്റില്‍ 'ഇത് എന്റെ ശ്രദ്ധയില്‍ ഇപ്പോഴാണ് എത്തിയത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു, ഭാവിയില്‍ അത് സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കും' നാഗര്‍ജുന തന്റെ എക്‌സ് അക്കൌണ്ടില്‍ കുറിച്ചു.

അതിന് പിന്നാലെയാണ് ആരാധകനെ നാഗാര്‍ജുന ഇപ്പോള്‍ നേരിട്ട കണ്ടത്. നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല, ഞങ്ങള്‍ക്കാണ് തെറ്റ് സംഭവിച്ചത് എന്ന് അടക്കം പറഞ്ഞ് ആരാധകരെ നാഗാര്‍ജുന ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ട് താരം.

Other News in this category



4malayalees Recommends