നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണവിധേയനായ പോക്‌സോ കേസ് ; നാല് വയസുകാരി അതിജീവിത മൊഴി നല്‍കാനായി സ്റ്റേഷനിലേക്ക് വരണമെന്ന് നിര്‍ദ്ദേശം ; പൊലീസിന്റെ വിചിത്ര നടപടി

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണവിധേയനായ പോക്‌സോ കേസ് ; നാല് വയസുകാരി അതിജീവിത മൊഴി നല്‍കാനായി സ്റ്റേഷനിലേക്ക് വരണമെന്ന് നിര്‍ദ്ദേശം ; പൊലീസിന്റെ വിചിത്ര നടപടി
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണവിധേയനായ പോക്‌സോ കേസില്‍ നാല് വയസുകാരിയായ അതിജീവിതയെ സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനായി വിളിപ്പിച്ച് പൊലീസ്. നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാനായി കുട്ടിയെ പൊലീസ് വിളിപ്പിച്ചത്.

തുടര്‍മൊഴി എടുക്കണമെങ്കില്‍ സിവില്‍ ഡ്രെസിലുള്ള ഒരു വനിതാ പൊലീസ് ഓഫീസര്‍ കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം. അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. ആ പരാതി സമിതി ജൂവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

കേസിന്റെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ഇരയുടെ കുടുംബത്തിനുണ്ട്. ഉന്നത പൊലീസ് തലത്തില്‍നിന് സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇതൊരു കുടുംബപ്രശ്‌നമാണെന്ന നിലപാടിലാണ്.

നേരത്തെ ഇരയുടെ കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

Other News in this category



4malayalees Recommends