'ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ട് ; കാളിദാസ് ജയറാം
'പാ പാണ്ടി'ക്ക് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് രായന്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ മലയാളി താരം കാളിദാസ് ജയറാമും എത്തുന്നുണ്ട്. ധനുഷിന്റെ സഹോദരനായാണ് ചിത്രത്തില്‍ കാളിദാസ് വേഷമിട്ടത്. എന്നാല്‍ കാളിദാസ് എടക്കമുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയതോടെ ഈ സിനിമയിലും നടന് മരിക്കുമോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
ഇതിന് മുമ്പ് റിലീസ് ചെയ്ത കാളിദാസ് അഭിനയിച്ച ഹിറ്റ് സിനിമയായ 'വിക്രം', സീരിസ് 'പാവൈ കഥൈകള്‍' എന്നിവയില്‍ നടന് മരിക്കുന്നുണ്ട്. 'ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്' എന്നാണ് കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.എന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ട സമയത്താണ് രായന് സിനിമ വരുന്നത്. എന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്താന്‍ രായന് ഒരു കാരണമായിട്ടുണ്ട്. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിത്രമാണിത്' എന്നാണ് രായന് ചിത്രത്തെ കുറിച്ച് കാളിദാസ് പറയുന്നത്.