താപനില ഉയര്‍ന്നു, പള്ളികളില്‍ പ്രാര്‍ത്ഥനാ സമയം കുറച്ചു
താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ പ്രഭാഷണവും നമസ്‌ക്കാരവും 10 മിനുട്ടില്‍ പരിമിതപ്പെടുത്താന്‍ രാജ്യത്തുടനീളമുള്ള ഇമാമുകളോട് അധികൃതര്‍ ആഹ്വാനം ചെയ്തു.
രാജ്യത്തെ പള്ളികള്‍ക്കകത്ത് എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ടെങ്കിലും പള്ളികള്‍ നിറഞ്ഞ് ജുമുഅ പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ പുറത്ത് വെയിലില്‍ പ്രാര്‍ഥന നടത്തുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. കൂടുതല്‍ നേരം നട്ടുച്ച വെയിലില്‍ ഇരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും എന്നതിനാലാണിത്. ജുമുഅ പ്രാര്‍ഥനയ്ക്കു മുമ്പുള്ള പ്രഭാഷണം പരമാവധി സാധാരണ 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കുക പതിവാണ്.