ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഖത്തര്‍
ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ശൂറ കൗണ്‍സില്‍ തീരുമാനം. തിങ്കളാഴ്ച തമീം ബിന്‍ ഹമദ് ഹാളില്‍ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ നടന്ന പതിവ് പ്രതിവാര യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ടത്.
ആഭ്യന്തര, വിദേശകാര്യ സമിതി ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്ത് നിന്ന് പുറത്തേക്ക് പോവുകയോ അവധി എടുക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചുരുങ്ങിയത് 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലുടമയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. അഭ്യര്‍ത്ഥന അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അര്‍ഹതയുണ്ടായിരിക്കും.