രാഷ്ട്രീയ നേതാക്കളെ അപായപ്പെടുത്തി ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് 19 കാരനെതിരെ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി

രാഷ്ട്രീയ നേതാക്കളെ അപായപ്പെടുത്തി ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് 19 കാരനെതിരെ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി
രാഷ്ട്രീയ നേതാക്കളെ അപായപ്പെടുത്തി ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ചുകൊണ്ട് 19 കാരനെതിരെ നടപടി. ഭീകരവാദങ്ങള്‍ ചുമത്തിയിരിക്കുകയാണ്. ബുധനാഴ്ച ന്യൂകാസില്‍ എം പി ടിം ക്രാക്കന്തോപിന്റെ ഓഫീസില്‍ കത്തികള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായി ജോര്‍ഡന്‍ പാറ്റണ്‍ എന്ന യുവാവ് എത്തിയിരുന്നു. എന്നാല്‍ ആക്രമണങ്ങള്‍ പരാജയപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

ആയുധങ്ങളുമായി എംപി ഓഫീസിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ അടക്കം ഇയാള്‍ സ്വയം ചിത്രീകരിച്ചിരുന്നു

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണങ്ങള്‍ പോലുള്ള അക്രമം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അതേസമയം നേതാക്കള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വിതുമ്പി.യുവാവിനെതിരെ സാധ്യമായ എല്ലാ നടപടികളുമുണ്ടാകും. രാഷ്ട്രീയക്കാരുടെ കുടുംബത്തിന് ഭീഷണിയില്ലാതെ ജീവിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends