ജനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിയന്തര ചിലവുകള്‍ക്ക് തന്നെ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. വൈദ്യുതി ബില്ല് അടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ഏറുകയാണ്.
കഴിഞ്ഞ സെപ്തംബര്‍ മാസം വരെയുള്ള 12 മാസങ്ങളില്‍ വൈദ്യുതി ബില്ല് അടക്കാന്‍ സഹായം തേടിയവരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ദ്ധിച്ചു. ഓസ്ട്രേലിയന്‍ കോമ്പറ്റീഷന് ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് ഇതു പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടും ആളുകള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും 300 ഡോളറിന്റെ ഇളവു ലഭിക്കുന്ന പദ്ധതി ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്.