ജൂലിയന്‍ അസാഞ്ചിനെ നാട്ടിലേക്ക് എത്തിക്കാന്‍ കൈകോര്‍ത്ത് സുമനസ്സുകള്‍; ചെലവേറിയ സ്വകാര്യ ജെറ്റിനായി അജ്ഞാത ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകന്‍ സംഭാവന ചെയ്തത് 753,000 ഡോളര്‍

ജൂലിയന്‍ അസാഞ്ചിനെ നാട്ടിലേക്ക് എത്തിക്കാന്‍ കൈകോര്‍ത്ത് സുമനസ്സുകള്‍; ചെലവേറിയ സ്വകാര്യ ജെറ്റിനായി അജ്ഞാത ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകന്‍ സംഭാവന ചെയ്തത് 753,000 ഡോളര്‍
ഓസ്‌ട്രേലിയയിലേക്കുള്ള വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍ അതിവേഗത്തില്‍ യുകെയില്‍ നിന്നും യുഎസ് അധീനതയിലേക്കുള്ള ദ്വീപിലേക്കും അവിടെ നിന്നും സ്വദേശമായ ഓസ്‌ട്രേലിയയിലേക്കുള്ള മടങ്ങിവരവും സാധ്യമാക്കിയത് അഭ്യുദയകാംക്ഷികളായ ചിലരുടെ ഇടപെടല്‍ കൂടിയാണ്.

എടുത്ത് പറയേണ്ടത് അസാഞ്ച് സഞ്ചരിച്ച സ്വകാര്യ ജെറ്റിനെ കുറിച്ചാണ്. അതിവേഗത്തില്‍ ഇത് ലഭ്യമാക്കുകയും, നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനും സ്വകാര്യ ജെറ്റ് സഹായിച്ചു. ഇതിനായി പണം മുടക്കിയത് അജ്ഞാതനായ ഒരു ക്രിപ്‌റ്റോ കറന്‍സി ട്രേഡറാണ്. ലോകമെമ്പാടുമുള്ള അസാഞ്ച് അനുകൂലികള്‍ ഈ ശ്രമത്തില്‍ ഒത്തുചേര്‍ന്നു.

യുഎസ് ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ചാരപ്രവൃത്തി കുറ്റങ്ങള്‍ സമ്മതിക്കുന്നതിന് പകരമായി സ്വാതന്ത്ര്യം അനുവദിച്ചതോടെയാണ് ബുധനാഴ്ച അസാഞ്ച് സ്വതന്ത്രനായത്. 14 വര്‍ഷക്കാലമായി നിയമപോരാട്ടത്തില്‍ കുടുങ്ങി കിടന്ന അസാഞ്ച് പ്രവര്‍ത്തനമേഖലയിലേക്ക് എപ്പോള്‍ തിരിച്ചുവരുമെന്ന് വ്യക്തമല്ല.

എന്നിരുന്നാലും ഇദ്ദേഹത്തിന്റെ സ്വകാര്യ ജെറ്റിനുള്ള 753,000 ഡോളറും അജ്ഞാതനും, അതിധനികനുമായ ക്രിപ്‌റ്റോ നിക്ഷേപകനാണ് സംഭാവന ചെയ്തത്. അസാഞ്ചിന്റെ ഭാര്യ സ്റ്റെല്ലയാണ് ഇദ്ദേഹത്തിന്റെ മടങ്ങിവരവിനുള്ള വന്‍ തുകയെ കുറിച്ച് പോസ്റ്റ് ചെയ്ത് സംഭാവന തേടിയത്. യുഎസ് ദ്വീപായ സായ്പാനിലേക്കോ, ഓസ്‌ട്രേലിയയിലേക്കോ വരാന്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ കയറാന്‍ അനുവദിക്കില്ലെന്നതിനാല്‍ സ്വകാര്യ ജെറ്റ് ഉപയോഗിക്കേണ്ടി വരികയായിരുന്നു.

വിവിധ ക്രിപ്‌റ്റോകളിലായി അസാഞ്ചിനായി 734,000 ഡോളറാണ് 8000 പേര്‍ സംഭാവന ചെയ്തത്. വിമാനത്തിനുള്ള തുക നല്‍കിയ ശേഷം ബാക്കിയുള്ളത് അസാഞ്ചിന്റെ തിരിച്ചുവരവിനും, സൗഖ്യത്തിനുമായി നല്‍കുമെന്ന് ക്രൗഡ്ഫണ്ടിംഗ് ക്യാംപെയിന്‍ പറഞ്ഞു.

Other News in this category



4malayalees Recommends