തിരിച്ചടിയായി വിക്ടോറിയന്‍ ബജറ്റ്; വിക്ടോറിയ കോംപ്രിഹെന്‍സീവ് ക്യാന്‍സര്‍ സെന്ററിന്റെ 75 ശതമാനം ഫണ്ടിംഗ് വെട്ടിക്കുറച്ച് സ്റ്റേറ്റ് ബജറ്റ്

തിരിച്ചടിയായി വിക്ടോറിയന്‍ ബജറ്റ്; വിക്ടോറിയ കോംപ്രിഹെന്‍സീവ് ക്യാന്‍സര്‍ സെന്ററിന്റെ 75 ശതമാനം ഫണ്ടിംഗ് വെട്ടിക്കുറച്ച് സ്റ്റേറ്റ് ബജറ്റ്
സ്റ്റേറ്റ് ഗവണ്‍മെന്റ് ഫണ്ടിംഗ് 75% വെട്ടിക്കുറച്ചതോടെ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി വിക്ടോറിയ കോംപ്രിഹെന്‍സീവ് ക്യാന്‍സര്‍ സെന്റര്‍.

ആശുപത്രിയിലെ ക്ലിനിക്കല്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൂടാതെ ഹയറിംഗ് ഫ്രീസ് നടപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റെവിടെയെങ്കിലും ഇവര്‍ക്ക് ജോലി കിട്ടുമോയെന്ന ആശങ്കയും വ്യാപകമാണ്.

2024-25 വിക്ടോറിയന്‍ ബജറ്റില്‍ സെന്ററിലെ മെഡിക്കല്‍ റിസേര്‍ച്ചിനുള്ള പണം അടുത്ത നാല് വര്‍ഷക്കാലത്തേക്ക് 30.5 മില്ല്യണ്‍ ഡോളറായിരുന്നത് വെറും 7.5 മില്ല്യണ്‍ ഡോളറിലേക്കാണ് ചുരുക്കിയിരിക്കുന്നത്.

വിക്ടോറിയയിലെ ക്യാന്‍സര്‍, മെഡിക്കല്‍ റിസേര്‍ച്ച് മേഖലകള്‍ക്ക് ഈ വെട്ടിക്കുറയ്ക്കല്‍ നിരാശ സമ്മാനിക്കുന്നതാണെന്ന് വിസിസിസി സ്‌റ്റേറ്റ് ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. വിക്ടോറിയയുടെ കിരീടത്തിലെ പ്രധാന രത്‌നമായിരുന്ന മെഡിക്കല്‍ റിസേര്‍ച്ചിന് പണം കുറയ്ക്കുന്നത് ആശങ്കാകുലമാണെന്ന് വിസിസിസി അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫസര്‍ ഗ്രാന്റ് മക്ആര്‍തര്‍ പറഞ്ഞു.

Other News in this category



4malayalees Recommends